|    Oct 21 Sat, 2017 4:59 am
FLASH NEWS

സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍

Published : 4th October 2017 | Posted By: fsq

 

മല്ലപ്പള്ളി: ആനിക്കാട്ടും പരിസരപ്രദേശങ്ങളിലുമുള്ള സ്—കൂളുകളിലെ കുട്ടികള്‍ക്ക് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. കറുകച്ചാല്‍ എന്‍എസ്എസ് ജങ്ഷന് സമീപം മുതുമരത്തില്‍ ആല്‍ബര്‍ട്ട് മാത്യു (22) ആണ് അറസ്റ്റിലായത്. കീഴ്—വായ്പൂര് എസ്‌ഐ ബി രമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെങ്ങളത്തുകുന്ന് കോളനിയിലുള്ള അമ്മവീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവും ലഹരി വസ്തുക്കളും വില്‍പന നടത്തിവന്നത്. ബൈക്കില്‍ കഞ്ചാവുമായി കറങ്ങി കുട്ടികള്‍ക്ക് വിതരണം ചെയ്യുകയാണ്  പതിവ്. ഇന്നലെ കോത്തല ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം പോലിസ് എത്തുമ്പോള്‍ സ്‌കൂളിലെ പ്ലസ്് വണ്‍-പ്ലസ്്ടു വിദ്യാര്‍ഥികളോടൊപ്പം പ്രതി കഞ്ചാവ് വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടു. പ്രതിയുടെ പക്കല്‍ നിന്നും 19 പൊതികളിലായി 24 ഗ്രാം കഞ്ചാവും ആയിരം രൂപയും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഗിരീഷ് കുമാര്‍, കെ വി ശശി, സിപിഒ വിജയകാന്ത്, ശരത് പ്രസാദ്, സന്തോഷ് കുമാര്‍ എന്നിവരും എസ്‌ഐയോടൊപ്പം ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക