|    Jan 23 Tue, 2018 5:39 pm
Home   >  Districts   >  

സ്‌കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ തുടക്കം: സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

Published : 6th January 2018 | Posted By: jesla JSL

തൃശൂര്‍: 58 ാം സ്‌കൂള്‍ കലോല്‍സവത്തിന് അരങ്ങുണര്‍ന്നു. തൃശൂര്‍ പൂരപറമ്പിലെ ഒന്നാം വേദിയായ നീര്‍മാതളത്തില്‍ രാവിലെ പത്തുമണിക്ക് സ്പീക്കര്‍ പി രാമകൃഷ്ണന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് എത്താന്‍ സാധിക്കാത്തതിനാല്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

മോഹിനിയാട്ടം, ഭരതനാട്യം, ഒപ്പന, എന്നവയടക്കം അമ്പതോളം മല്‍സരയിനങ്ങള്‍ ഇന്ന് നടക്കും. മൊത്തം 231 ഇനങ്ങളില്‍ അഞ്ച് ദിവസങ്ങളിലായാണ് കലോല്‍സവത്തില്‍ മല്‍സരം നടക്കുക. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day