|    Nov 24 Fri, 2017 4:54 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സ്‌കൂള്‍ കലോല്‍സവം : നാല് ഇനങ്ങളില്‍ ഇനി പൊതുമല്‍സരങ്ങള്‍

Published : 3rd November 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ നാല് ഇനങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മല്‍സരം ഒരുമിച്ച് നടത്താന്‍ തീരുമാനം. മിമിക്രി, നാടോടിനൃത്തം, കഥകളി, ഓട്ടന്‍തുള്ളല്‍ എന്നിവ പൊതുവായിട്ടാവും നടത്തുക.ഈ ഇനങ്ങളില്‍ ആണ്‍, പെണ്‍ വ്യത്യാസത്തില്‍ വെവ്വേറെ മല്‍സരം നടത്താനുള്ള തീരുമാനം പിന്‍വലിച്ചു. കഴിഞ്ഞ മാസമാണ് കലോല്‍സവ മാന്വല്‍ പരിഷ്‌കരിച്ചത്. ഈ നാലിനങ്ങളില്‍ ഒരുമിച്ച് മല്‍സരം നടത്താനുള്ള തീരുമാനം നേരത്തേ റദ്ദാക്കിയിരുന്നു. ഇതുവഴി ഒരുപാട് കുട്ടികളുടെ അവസരം നഷ്ടമാവുമെന്ന് സ്‌കൂളുകളും നൃത്താധ്യാപകരും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് റദ്ദാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക