|    Oct 17 Tue, 2017 7:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌കൂള്‍ കലോല്‍സവം: ഘോഷയാത്ര പാളയത്തു നിന്ന്

Published : 9th January 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സാംസ്‌കാരിക ഘോഷയാത്ര പാളയം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ആരംഭിക്കും. 19ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഘോഷയാത്ര ഡിജിപി ടി പി സെന്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്യും.
ഘോഷയാത്ര സ്റ്റാച്യു വഴി പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാന വേദിയില്‍ സമാപിക്കും. 56 മുത്തുക്കുടകളും കേരളത്തിന്റെ തനതു കലാരൂപങ്ങളും സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് ഘോഷയാത്ര കമ്മിറ്റി കണ്‍വീനര്‍മാരായ ജെ ആര്‍ സാലുവും സമീര്‍ സിദ്ദീഖിയും പറഞ്ഞു.
56 സ്‌കൂളുകളില്‍ നിന്നായി അയ്യായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. നഗരത്തിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണവും ഉണ്ടാവും.
അമ്പതോളം പേര്‍ അണിനിരക്കുന്ന മോട്ടോര്‍ ബൈക്കിന്റെ സാഹസിക പ്രകടനവും ഉണ്ടായിരിക്കും. പൂര്‍ണമായും പ്ലാസ്റ്റിക് നിരോധിത ഘോഷയാത്രയായിരിക്കുമെന്നും ഇവര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക