|    Oct 19 Thu, 2017 9:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌കൂള്‍ കലോല്‍സവം: ഇന്ന് ചെണ്ട കൊട്ടി വിളംബരം

Published : 14th January 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ വിളംബരം ഇന്നു നടക്കും. രാവിലെ 11 മണിക്ക് ഗവ. എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിളംബരം നടക്കുക. പഴയകാല ചരിത്രത്തെ അനുസ്മരിപ്പിക്കുന്ന ചെണ്ടകൊട്ടി വിളംബരത്തിന്റെ സംസ്ഥാന തലത്തിലുള്ള ഉദ്ഘാടനമാണു നടത്തുന്നത്. വിളംബരോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ചെണ്ടകൊട്ടി നിര്‍വഹിക്കും. വി ശശി എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എംഎസ് ജയ, പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി, വിഎച്ച്‌സി ഡയറക്ടര്‍ കെ പി സൗഫല്‍, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. സാജുദ്ദീന്‍, അഡീഷനല്‍ ഡയറക്ടര്‍ ജോണ്‍സ് വി ജോണ്‍, കൗണ്‍സിലര്‍ അഡ്വ. ജയലക്ഷ്മി പങ്കെടുക്കും.
ഇതോടൊപ്പം ജില്ലയിലെ പന്ത്രണ്ട് സബ് ജില്ലകളിലും എഇഒമാരുടെ നേതൃത്വത്തില്‍ വിളംബരം നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക