|    Aug 17 Fri, 2018 7:02 am
Home   >  News now   >  

സ്‌കൂള്‍ ഓഫ് ഡ്രാമ കാമ്പസില്‍ ദലിത് പെണ്‍കുട്ടിക്കു നേരെ റാഗിങ്

Published : 4th August 2018 | Posted By: G.A.G

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് മ്യൂസിക് കാമ്പസില്‍ ദലിത് പെണ്‍കുട്ടിക്കു നേരെ റാഗിങ്. സംഭവത്തെത്തുടര്‍ന്ന് രണ്ടാം വര്‍ഷ ബാച്ചിലര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് വിദ്യാര്‍ഥികളായ രോഹിത് ഷാജി, വി.വിശാഖ്, പി.എച്ച്. അഷിത എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുമുണ്ട്. കാസര്‍കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ റാഗിങിന് വിധേയമാക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് പരാതി. പ്രതികള്‍ പിടിയിലായിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss