|    Jan 21 Sat, 2017 3:46 am
FLASH NEWS

സ്‌കൂള്‍ അടച്ചുപൂട്ടി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Published : 2nd June 2016 | Posted By: SMR

കൊച്ചി: അടച്ചുപൂട്ടാന്‍ മാനേജര്‍മാര്‍ അനുമതിനേടിയ രണ്ട് സ്‌കൂളുകള്‍ പൂട്ടി പത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. കോഴിക്കോട് ജില്ലയിലെ പാലാട്ട തിരുവണ്ണൂര്‍ യുപി സ്‌കൂള്‍, മലപ്പുറം ജില്ലയിലെ മങ്ങാട്ട്മുറി എഎം എല്‍പി സ്‌കൂള്‍ എന്നിവ അടച്ചുപൂട്ടാനാണ് ഹൈക്കോടതി നിര്‍ദേശം.
സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള കോടതിയുടെ നേരത്തെയുള്ള നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും അടച്ചുപൂട്ടാന്‍ എഇഒയ്ക്ക് മതിയായ പോലിസ് സംരക്ഷണം നല്‍കാനും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ഉത്തരവിട്ടു. പ്രദേശവാസികളുടെ എതിര്‍പ്പുമൂലം കോടതിയുത്തരവു നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എഇഒമാര്‍ അറിയിച്ചിരുന്നു. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള കോടതിയുടെ ഉത്തരവു നടപ്പാക്കാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ഉത്തരവു നടപ്പാക്കുന്നതില്‍ തടസ്സം നില്‍ക്കുന്നവരെ തടയണമെന്നും കോടതി നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക