|    Jan 22 Sun, 2017 11:31 am
FLASH NEWS

അധ്യാപകരുടെ ശമ്പളം മുടങ്ങില്ല; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Published : 28th May 2016 | Posted By: mi.ptk

C.Raveendranath-250x150
തിരുവന്തപുരം: സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തിയായതോടെ അധികം വരുന്ന അധ്യാപകരുടെ ശമ്പളം മുടങ്ങില്ല. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അധ്യാപകരുടെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്.
മലാപ്പറമ്പ്, കിനാലൂര്‍ സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാഠപുസ്തകങ്ങളുടെ അച്ചടി 70 ശതമാനം പൂര്‍ത്തിയായതായും ജൂണ്‍ 15ന് മുമ്പ്  പുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്  അടിയന്തിരമായി പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 200 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക