|    Oct 20 Fri, 2017 10:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്‌കൂള്‍ബാഗിന്റെ ഭാരം; 12കാരന്‍ ധര്‍ണയ്ക്ക്

Published : 30th September 2016 | Posted By: SMR

നാഗ്പൂര്‍: സ്‌കൂള്‍ബാഗിന്റെ അമിതഭാരത്തില്‍ പ്രതിഷേധിച്ച് 12കാരനായ വിദ്യാര്‍ഥി ഗാന്ധിജയന്തി ദിനത്തില്‍ നാഗ്പൂരിലെ ആര്‍ബിഐ സ്‌ക്വയറില്‍ ധര്‍ണ നടത്തും. വിദ്യാനികേതന്‍ സ്‌കൂളിലെ രുഗ്‌വേദ് റായ്ഖ്വര്‍ ആണ് ധര്‍ണ നടത്തുക. വിദ്യാര്‍ഥികളുടെ ക്ലേശത്തിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം.
ദിനംപ്രതി 5-7 കിലോഗ്രാം ഭാരമുള്ള പുസ്തകങ്ങള്‍ അടങ്ങിയ ബാഗ് വഹിക്കുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനു ഹാനികരമാണെന്ന് രുഗ്‌വാദ് പറഞ്ഞു. ഭാരം കുറയ്ക്കുക മാത്രമാണ് പരിഹാരം. എന്നാല്‍, കുട്ടിയുടെ പ്രായക്കുറവ് കണക്കിലെടുത്ത് പോലിസ് ധര്‍ണയ്ക്ക് അനുമതി നല്‍കിയിട്ടില്ല. സ്‌കൂള്‍ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രുഗ്‌വാദ് നേരത്തേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് എഴുതിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക