|    Sep 26 Wed, 2018 2:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌കൂളുകള്‍ 29ന് തുറക്കും

Published : 27th August 2018 | Posted By: kasim kzm

തൃശൂര്‍: പ്രളയബാധിത പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ 26, 27, 28 തിയ്യതികളില്‍ സന്നദ്ധസേവന യജ്ഞം നടത്താന്‍ പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അഭ്യര്‍ഥിച്ചതനുസരിച്ച് ഇന്നലെ സംസ്ഥാനത്തുടനീളം നിരവധി അധ്യാപകരും അനധ്യാപകരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പിടിഎസ്, എസ്എംസി അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. പങ്കെടുത്ത എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. ഓണാവധിക്കുശേഷം 29ന് തന്നെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ മറ്റു സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ മാറ്റി. പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂനിഫോമുകളും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ 31നുള്ളില്‍ വിവരം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss