|    Jan 16 Mon, 2017 10:50 pm
FLASH NEWS

സ്‌കൂളുകള്‍ ഹൈടെക് ആക്കാന്‍ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്നു

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നതിനു മുന്നോടിയായി സ്‌കൂളുകളില്‍ നിലവിലുള്ള ഐസിടി അനുബന്ധ ഉപകരണങ്ങളുടെ സ്ഥിതിവിവരക്കണക്കു ശേഖരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ എയിഡഡ്, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ വിശദാംശങ്ങളാണ് ആദ്യഘട്ടമായി ശേഖരിക്കുന്നത.്
ഐസിടി പഠന പ്രവര്‍ത്തനങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ അതതു സ്‌കൂളില്‍നിന്നു നേരിട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത.് ഐസിടി അധിഷ്ഠിത പഠനപ്രവര്‍ത്തനങ്ങളില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും സജ്ജരാക്കുന്നതിന് ആവശ്യമായ ഐസിടി ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനാണ് അടിയന്തര സ്ഥിതിവിവരക്കണക്കെടുക്കുന്നത. ഐടി @ സ്‌കൂള്‍ പ്രൊജക്റ്റ് വികസിപ്പിച്ച സോഫ്റ്റ്‌വെയറിലാണ് ഓരോ സ്‌കൂളും വിവരങ്ങള്‍  ഉള്‍പ്പെടുത്തേണ്ടത് www.itschool.gov.in എന്ന വെബ്‌സൈറ്റിലെ school survey
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈണ്‍ ആപ്ലിക്കേഷനില്‍ സ്‌കൂളുകള്‍ക്ക്  നല്കിയിട്ടുള്ള യൂസര്‍ നെയിമും പാസവേഡും ഉപയോഗിച്ച് ആഗസ്ത് 31നു മുമ്പ് എല്ലാ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ. സ്‌കൂളുകള്‍ നല്‍കുന്ന വിവരങ്ങള്‍ ഐടി ഓഡിറ്റിനു വിധേയമാക്കുന്നതും അതിന്റെ വെളിച്ചത്തില്‍ സ്‌കൂളുകള്‍ക്ക് ആവശ്യമുള്ള ഐസിടി ഉപകരണങ്ങളുടെ മാനദണ്ഡം നിശ്ചയിക്കുന്നതുമാണ്. സമയബന്ധിതമായി സ്‌കൂള്‍ അധികൃതര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഐടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍സാദത്ത് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക