|    Oct 24 Tue, 2017 3:11 pm
FLASH NEWS

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; യുവാവ് പിടിയില്‍

Published : 22nd July 2016 | Posted By: SMR

പൊന്നാനി: താലൂക്കിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന പതിവാക്കിയ പ്രധാനിയെ പൊന്നാനി എസ്‌ഐ ശശീന്ദ്രന്‍ അറസ്റ്റ് ചെയ്തു. തെണ്ടി ഹംസ എന്ന പേരില്‍ അറിയപ്പെടുന്ന ഹംസയാണ് അറസ്റ്റിലായത്. കഞ്ചാവ് കച്ചവടത്തിന് നിരവധി തവണ അറസ്റ്റിലായ ഇയാളെ രണ്ട് മാസം മുന്‍പാണ് അവസാനമായി അറസ്റ്റ് ചെയ്തത്. ഇതിനു പുറമെ കാടഞ്ചേരിയിലെ ഒരാളെയും കഞ്ചാവ് കച്ചവടത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ചയും കഞ്ചാവ് വില്‍പ്പനക്കാരനായ ഒരാള്‍ അറസ്റ്റിലായിരുന്നു.
പൊന്നാനി അബൂബക്കര്‍ മസ്ജിദിനു സമീപം താമസിക്കുന്ന പൊന്നാനി മീന്‍ തെരുവ് സ്വദേശി മദറിന്റെ വീട്ടില്‍ മുജീബ് ആണ് ബുധനാഴ്ച അറസ്റ്റിലായത്. പൊന്നാനി എവി ഹൈസ്‌കൂളിന് സമീപംവച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന നടത്താനുള്ള ശ്രമത്തിനിടയിലാണ് ഹംസ പോലിസ് പിടിയിലായത്. നേരത്തേ അറസ്റ്റിലായ മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കച്ചവടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പൊന്നാനി പോലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രധാന കഞ്ചാവ് വില്‍പനക്കാരനാണെങ്കിലും കുറഞ്ഞ അളവിലുള്ള കഞ്ചാവ് മാത്രമാണ് ഇയാളില്‍ നിന്ന് പിടികൂടാനായത്. കഞ്ചാവ് വിവിധ സ്ഥലങ്ങളിയായി സൂക്ഷിച്ചു ആവശ്യാനുസരണം ഇവിടെ നിന്നു എടുത്തു വില്‍പന നടത്തുകയാണ് ഇവരുടെ പുതിയ തന്ത്രം. കുറഞ്ഞ അളവിലുള്ള കഞ്ചാവ് കേസില്‍ രണ്ടാള്‍ ജാമ്യത്തില്‍ കോടതി ജാമ്യം അനുവദിക്കും എന്നതിലാണ് ഇത്. ഈ കേസിലെ പ്രതി ഹംസയ്‌ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള സെക്ഷനും കൂട്ടി ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ലഹരി പദാര്‍ഥങ്ങള്‍ വില്‍പന നടത്തുന്നത് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റവും 7 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഈ മാസം സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന കാര്യത്തില്‍ നാലാമത്തെ ആളെയാണ് പൊന്നാനി പോലിസ് പിടികൂടുന്നത്. ഇത്തരത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന കൂടുതല്‍ പ്രതികളെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക