|    Jan 16 Mon, 2017 10:51 pm
FLASH NEWS

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പന സംഘം സജീവം

Published : 4th July 2016 | Posted By: SMR

തലശ്ശേരി: സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ലഹരിമരുന്ന് വില്‍പന നടത്തുന്ന സംഘം സജീവം. വടക്കുമ്പാട്, മമ്പറം, പിണറായി തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളും തലശ്ശേരിയിലെ എന്‍ജിനീയറിങ് കോളജും കേന്ദ്രീകരിച്ചാണ് വില്‍പന ശക്തമായിട്ടുള്ളത്. ബൈക്ക്, കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് സംഘമെത്തുന്നത്. സ്‌കൂള്‍ പ്രവര്‍ത്തന സമയവും രാത്രി കാലങ്ങളിലുമാണ് വില്‍പന സംഘം ഇരകളെ തേടിയെത്തുന്നത്.—
പിണറായി കാളിയിലുള്ള പുഴയോര പാര്‍ക്ക്, പാറപ്രത്തെ പുതിയ പാലം എന്നിവ കേന്ദ്രീകരിച്ചു വന്‍ തോതില്‍ വിവിധ മയക്ക് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതായി പോലിസിനും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം പിണറായി പഞ്ചായത്ത് ഓഫിസ് സമീപത്തുള്ള അക്ഷയ സെന്റര്‍ കെട്ടിടത്തിന് സമീപത്ത് നിന്നു കടലാസില്‍ പൊതിഞ്ഞ വെളുത്ത പൊടി പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ലഭിച്ചു. എന്താണെന്ന് തിരിച്ചറിയായി കടലാസ് തുറന്ന് വിരലുകള്‍ കൊണ്ട് പരിശോധിച്ചെങ്കിലും തിരിച്ചറിയാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
അല്‍പസമയം കഴിഞ്ഞ് കൈവിരലുകള്‍ യാദൃശ്ചികമായി മൂക്കില്‍ തൊട്ട വൈസ് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അപ്പോഴാണ് കടലാസില്‍ പൊതിഞ്ഞ വെളുത്ത പൊടി മയക്ക് മരുന്നാണെന്ന് സ്ഥിതീകരിച്ചത്. നേരത്തേ പാറപ്രം ഭാഗത്ത് വാടക വീട് കേന്ദ്രീകരിച്ച് അച്ചാറെന്ന വ്യാജേന ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന ചെയ്ത സംഘത്തെ പാപ്പിനിശ്ശേരിയില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. എന്നാല്‍ തുടരന്വേഷണം ഉണ്ടായിട്ടില്ല. ഇതുകാരണം സംഘം വീണ്ടും പലയിടങ്ങളിലുമായി സജീവമാവുകയായിരുന്നു.
സ്‌കൂളുകളിലെ പിടിഎ കമ്മിറ്റികള്‍, പോലിസ്-ജനമൈത്രി പോലിസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കുകയും വിതരണ സംഘങ്ങളെ പിടികൂടുകയും ചെയ്യുന്നില്ലെങ്കില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ലഹരി വില്‍പന പുതുതലമുറയെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക