|    Jul 28 Fri, 2017 10:22 am
FLASH NEWS

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; റെയ്ഡില്‍ രണ്ടുപേര്‍ പിടിയിലായി

Published : 2nd July 2016 | Posted By: SMR

കുണ്ടറ: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്ന രണ്ടുപേര്‍ കുണ്ടറ പോലിസ് നടത്തിവന്ന റെയ്ഡില്‍ കുരുങ്ങി.
ഓണമ്പലം കശുവണ്ടി ഫാക്ടറിക്ക് സമീപം ക്രിസ്തുവിലാസം വീട്ടില്‍ എബിസണ്‍ (23), പടപ്പക്കര കരിക്കുഴി നെടിയവിള കിഴക്കതില്‍ ജിബോയി (30) എന്നിവരാണ് പിടിയിലായത്. പേരയത്ത് സ്‌കൂളിനു സമീപം വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിവരുന്നതിനിടെയാണ് ഇവര്‍ പോലിസ് പിടിയിലായത്. ഇവരില്‍നിന്ന് കഞ്ചാവ് പൊതികളും പണവും പിടിച്ചെടുത്തു. കുണ്ടറയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതായി പോലിസിന് അറിവ് ലഭിച്ചിരുന്നു. സ്‌ക്വാഡുകള്‍ രൂപീകരിച്ച് മഫ്തിയില്‍ നിരീക്ഷണം നടത്തിവരുമ്പോഴാണ് ഇവര്‍ തൊണ്ടിസഹിതം പിടിയിലായത്. കുണ്ടറ സി ഐ സുരേഷ്, കുമാര്‍, എസ് ഐ എന്‍. സുനീഷ്, സി പി. ഓമാരായ ഷാജഹാന്‍, മധു, സജീവ്, ഗിരിജകുമാര്‍, ലൂക്കോസ്, വിമല്‍ ഘോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘം വ്യാപകമാണെന്നും വരും ദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്നും എസ് ഐ എന്‍ സുനീഷ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക