|    Mar 29 Wed, 2017 7:09 pm
FLASH NEWS

സ്‌കൂളുകളെ ലഹരി മുക്തമാക്കാന്‍ നാര്‍ക്കോ ഹണ്ടിങുമായി മണ്ണഞ്ചേരി പോലിസ്

Published : 4th July 2016 | Posted By: SMR

മണ്ണഞ്ചേരി: സ്‌കൂളുകളെ ലഹരി വിമുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി മണ്ണഞ്ചേരി പോലിസിന്റെ നേതൃത്വത്തില്‍ പദ്ധതി ആരംഭിക്കുന്നു. സ്റ്റേഷന്‍ പരിധിയിലുള്ള മണ്ണഞ്ചേരി, കലവൂര്‍, കാട്ടൂര്‍, പൊള്ളേത്തൈ എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
അധ്യാപകരും രക്ഷിതാക്കളും പോലിസും ചേര്‍ന്നുള്ള കമ്മിറ്റിയാണ് ഇത് നടപ്പാക്കുന്നത്. അതിനായുള്ള കമ്മിറ്റി കലവൂര്‍, കാട്ടൂര്‍ സ്‌കൂളുകളില്‍ രൂപീകരിച്ചു. സ്‌കൂളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന അഞ്ച് രക്ഷിതാക്കളും അഞ്ച് അധ്യാപകരും ഒരു ഓഫിസര്‍ ഉള്‍ക്കൊള്ളുന്ന നാല് പോലിസുകാരും അടങ്ങുന്നതാണ് ഒരു സ്‌ക്വാഡ്. രക്ഷിതാക്കളില്‍ നിന്നും മൂന്ന് പേര്‍ രാവിലെ മുതല്‍ സ്‌കൂള്‍ പരിസരത്ത് കാണും. സ്‌കൂള്‍ സമയത്ത് എത്തുന്ന അപരിചിതര്‍, പരിചയമില്ലാത്ത ബൈക്കുകള്‍, ഇന്റര്‍വല്‍ സമത്ത് കുട്ടികള്‍ എവിടെപ്പോകുന്നു, ആരുമായി ബന്ധപ്പെടുന്നു മുതലായവ ഈ രക്ഷിതാക്കള്‍ നിരീക്ഷിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ ആദ്യം 10 പേരുടെ കമ്മിറ്റിയേയും അതിനു ശേഷം പോലിസിനെയും വിവരം അറിയിക്കും. മണ്ണഞ്ചേരി കലവൂര്‍ സ്‌കൂളുകളില്‍ എസ്‌ഐ ജോയി (ഫോണ്‍:9497961348), എഎസ് ഐ ബാബുരാജ് സിപിഒ സുരേഷ്‌കുമാര്‍, ഡബ്ല്യൂസിപിഒ രസ്‌ന എന്നിവരുടെയും കാട്ടൂര്‍, പൊള്ളേത്തൈ സ്‌കൂളുകളില്‍ എസ് ഐ രാജന്‍ ബാബു (ഫോണ്‍:94 97975247), സിപിഒ ഉല്ലാസ്, സിപിഒ ഷാനവാസ്, ഡബ്ല്യൂസി പിഒ നിഷമോള്‍ എന്നിവരുടേയും നിരീക്ഷണത്തിലായിരിക്കും സ്‌ക്വാഡ് പ്രവര്‍ത്തിക്കുക.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day