|    Jun 26 Mon, 2017 7:15 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌കൂളുകളില്‍ യോഗ: സുപ്രിംകോടതിയില്‍ ഹരജി നല്‍കി

Published : 29th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. അഭിഭാഷകനായ അശ്വിനികുമാര്‍ ഉപാധ്യായയാണ് ഹരജി സമര്‍പ്പിച്ചത്. യോഗാ പരിശീലനവും ആരോഗ്യവിദ്യാഭ്യാസവും നല്‍കാതെ ആരോഗ്യത്തിനുള്ള അവകാശം (റൈറ്റ് ടു ഹെല്‍ത്ത്) എന്ന ലക്ഷ്യം കൈവരിക്കാനാവില്ല. യോഗയെ പ്രോല്‍സാഹിപ്പിക്കുന്നതിന് ‘ദേശീയ യോഗാ നയം’ രൂപീകരിച്ച് വിദ്യാര്‍ഥികള്‍ക്കു യോഗാ പരിശീലനം നിര്‍ബന്ധമാക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.
ഹരജി പരിഗണിച്ച സുപ്രിംകോടതി, കേസ് അടുത്ത മാസം 17നു പരിഗണിക്കാമെന്നറിയിച്ചു. ഭരണഘടനയിലെ 21ാം അനുച്ഛേദം (വ്യക്തിജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം) പൗരന്റെ ആരോഗ്യപുരോഗതി സംബന്ധിച്ചും അതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും രാഷ്ട്രത്തിനുള്ള നിര്‍ദേശങ്ങളാണ്. യോഗ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ആരോഗ്യപരിപാലന രീതിയാണെന്ന് 2005ലെ ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ പറയുന്നുമുണ്ട്. അതിനാല്‍ അതിനെ പ്രാഥമിക പാഠ്യപദ്ധതിയിലെ ഒരു വിഷയമായി പരിഗണിക്കണം. നിലവില്‍ രാജ്യത്തെ ഒന്നു മുതല്‍ എട്ടു വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ മൊത്തം 20 കോടി കുട്ടികളാണു പഠിക്കുന്നത്. 2005ലെ ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതി പ്രകാരം ഇവരെ യോഗ നിര്‍ബന്ധമായ ആരോഗ്യപരിശീലനമെന്ന നിലയ്ക്കു പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍, ആയുഷ് മന്ത്രാലയത്തോട് ദേശീയ യോഗാ നയം രൂപീകരിച്ച് യോഗയെ പ്രചരിപ്പിക്കാന്‍ സാമൂഹികക്ഷേമ, വനിതാ-ശിശുക്ഷേമ മന്ത്രാലയങ്ങള്‍ക്ക് ഉത്തരവുനല്‍കണമെന്നും ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക