|    Oct 22 Mon, 2018 5:20 am
FLASH NEWS

സ്‌കൂളുകളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

Published : 28th January 2017 | Posted By: fsq

 

കൊണ്ടോട്ടി: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം. കൊണ്ടോട്ടി മണ്ഡലം തല ഉദ്ഘാടനം മേലങ്ങാടി ജിവിഎച്ച്എസ്എസ്സില്‍ ടി വി ഇബ്രാഹീം എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂളിന്റെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. കൊണ്ടോട്ടി ഡയാലിസിസ് സെന്ററിലേക്കുള്ള വിദ്യാര്‍ഥികളുടെ സംഭാവന പ്രിന്‍സിപ്പല്‍ സി ഗിരീഷ്‌കുമാര്‍ കൈമാറി. നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ നഫീസ, കൗണ്‍സിലര്‍ പി അബ്ദുര്‍റഹ്മാന്‍, പിടിഎ പ്രസിഡന്റ് ഹനീഫ, എസ്എംസി ചെയര്‍മാന്‍ ഇ പി സുരേഷ്, എഇഒ കെ ആശിഷ്, അലൂമിനി ചെയര്‍മാന്‍ ടി പി മൂസക്കോയ, കണ്‍വീനര്‍ ശാദി മുസ്തഫ, പ്രധാനാധ്യപിക ലത ശ്രീനിവാസ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ മഹിമ സംബന്ധിച്ചു. പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം പി വി അന്‍വര്‍ എംഎല്‍എ നിര്‍വഹിച്ചു. സി സുജാത അധ്യക്ഷത വഹിച്ചു. വി പി അഷറഫ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സഫറുല്ല, സറീന മുഹമ്മദാലി, നൊട്ടത്ത് പങ്കെടുത്തു. മഞ്ചേരി: ആനക്കോട്ടുപുറം ജിഎല്‍പി സ്‌കൂളില്‍ വിദ്യാഭ്യാസ സംരക്ഷണ സമിതി യോഗം ചേര്‍ന്നു. രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു. തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് മെംബര്‍ മൊയ്തീന്‍ മൂലത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ പി ഫിറോസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എന്‍ ഐ ലൂസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂളിന്റെ ഭൗതിക -പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന്റെയും നാട്ടുകാരുടേയും സഹായ സഹകരണങ്ങള്‍ സമിതി വാഗ്ദാനം ചെയ്തു. ഇതിനായി സ്‌കൂള്‍ സംരക്ഷണ സമിതിയും രൂപീകരിച്ചു. പ്രധാനാധ്യാപിക എന്‍ ഐ ലൂസി, എംപിടിഎ പ്രസിഡന്റ് നസീറ ഹസൈന്‍, അലി അല്ലിപ്ര്, ആബിദ, മുന്‍ പിടിഎ പ്രസിഡന്റുമാരായ അസീസ് തരകന്‍, അഷ്‌റഫ് സംസാരിച്ചു.കോഡൂര്‍: ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം ആല്‍പ്പറ്റക്കുളമ്പ പികെഎം യുപി സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി ഉദ്ഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ എം സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആസ്യ കുന്നത്ത്, കടമ്പോട്ട് മുഹമ്മദലി, അബ്ദുന്നാസര്‍ കുന്നത്ത്, വി മുഹമ്മദ്, വാസു, അബ്ദുള്ള തറയില്‍, ഒ കെ അബ്ദുല്‍ മജീദ്, പി പി അബ്ദുല്‍ നാസര്‍, കോറാടന്‍ അബ്ദുല്‍ കരീം  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss