|    Sep 24 Sun, 2017 1:43 am
FLASH NEWS

സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

Published : 6th November 2016 | Posted By: SMR

പാലക്കാട്: കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കാന്‍ അട്ടപ്പാടി ബ്ലോക്കിലെ തിരെഞ്ഞടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച സംവാദം’ബോധവല്‍ക്കരണ സമ്മേളനം തീരുമാനിച്ചു.ബസ്സുകളില്‍ മഫ്ത്തിയില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായി. പാന്‍ മസാലകള്‍ക്കെതിരെ വ്യാപക റെയിഡും നടത്തും. സ്്കൂളുകളിലെ ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സ്‌കൂളധികൃതര്‍ മുന്‍കൈയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.  പരിപാടി അഗളിയില്‍ എന്‍ഷംസുദ്ദീന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു. അഗളി അഹാഡ്‌സില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി അധ്യക്ഷയായി. കളമശ്ശേരി രാജഗിരി സോഷല്‍ സയന്‍സ് കോളജിലെ പരിശീലന വിഭാഗം മേധാവി എസ് ആര്‍ രാജീവ് കുട്ടികള്‍ക്ക് ക്ലാസെടുത്തു.  അട്ടപ്പാടി ബ്ലോക്കിലെ വിവിധ സ്‌കൂളുകളിലെ ഒന്‍പത് , 11 ക്ലാസുകൡലെ കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം എം ബാബു, പിആര്‍ഒ വി പി പ്രമോദ്, ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യന്‍ , ഡെപ്യൂട്ടി ഡിഎംഒ ഡോ: ശെല്‍വരാജ്, ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ജയറക്ടര്‍ വി ജോസ്, ഐ ടിഡിപി പ്രൊജക്ട് ഓഫിസര്‍ സി കെ  അജേഷ്, എഇഒ ജയരാജന്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ വി കെ സുരേഷ്‌കുമാര്‍,  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടിജി ടോണി, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജി അഭിലാഷ്. ശിശു സംരക്ഷണ ഓഫിസര്‍ കെ ആനന്ദന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ: ജോസ് പോള്‍ എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക