|    Oct 21 Sun, 2018 4:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ : നടപടി സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

Published : 16th September 2017 | Posted By: fsq

 

തിരുവവന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നടപടികള്‍  ശക്തിപ്പെടുത്തുന്നതിന് സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച്  ബോധവല്‍ക്കരണം ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പോലിസ് മേധാവിമാരോട് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതും കാണാതാവുന്നതുമായ  നിരവധി സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പോലിസ് മേധാവിയുടെ ഈ നിര്‍ദേശം. പൊതുവഴികളിലും വാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തുന്നതിന്  വിദ്യാലയാധികൃതരും രക്ഷിതാക്കളും പോലിസ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളും  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍   സംസ്ഥാന പോലിസ് മേധാവി വെബ്‌സൈറ്റിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചു.   നിര്‍ദേശങ്ങള്‍ സംബന്ധിച്ച്  സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിന് നടപടി സ്വീകരിക്കുവാനും അദ്ദേഹം സ്‌റ്റേഷന്‍ ചുമതലയുള്ള എസ്‌ഐമാര്‍ക്കും സിഐമാര്‍ക്കും നിര്‍ദേശം നല്‍കി. സുരക്ഷ ഫലപ്രദമാക്കുന്നതിന് എല്ലാ സ്‌കൂളുകളിലും സുരക്ഷാസമിതികള്‍ രൂപീകരിക്കണം. സമിതികളുടെ നേതൃത്വത്തില്‍ കൃത്യമായ പരിശോധന നടത്തി പരിമിതികള്‍ പരിഹരിക്കുകയും വേണം. വിദ്യാലയ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്റ്റുഡന്റ് പോലിസ് കാഡറ്റ്, എന്‍സിസി തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. സംസ്ഥാന തലത്തില്‍ സ്‌കൂള്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്  ഡോ. ബി സന്ധ്യയെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പോലിസ് മേധാവി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss