|    Oct 24 Wed, 2018 3:37 am
FLASH NEWS

സ്‌കൂളുകളില്‍ കഥകളി പാഠ്യവിഷയമാക്കണം: എംഎല്‍എ

Published : 16th January 2017 | Posted By: fsq

 

പത്തനംതിട്ട: കേരളത്തിന്റെ സാംസ്‌കാരിക തനിമ ലോകം മുഴുവന്‍ എത്തിക്കാന്‍ കഥകളിനല്‍കിയ സംഭാവന അതുല്യമാണെന്നും കഥകളി സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കണമെന്നും കഥകളിമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് റാന്നി എംഎല്‍എ രാജു എബ്രഹാം പറഞ്ഞു. ഇത്തവണത്തെ രാമന്‍പിള്ള അവാര്‍ഡ്, അയിരൂര്‍ സദാശിവന്‍ അവാര്‍ഡ് എന്നിവ വി ആര്‍ വിമല്‍രാജ്, ഏലൂര്‍ ബിജു എന്നിവര്‍ക്ക് സമ്മാനിച്ചു. ക്ലബ്ബ് രക്ഷാധികാരി പി എസ് നായര്‍ അധ്യക്ഷത വഹിച്ചു. മേളയില്‍ നടത്തിയ കലാമല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പ്രസാദ് കൈലാത്ത്, ഡോ. ബി. ഉദയനന്‍, തോമസ് തമ്പി, വി എന്‍ ഉണ്ണി, എസ് ദിലീപ്കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss