|    Aug 24 Thu, 2017 4:09 pm

സ്‌കൂളുകളിലെ പിടിഎ മീറ്റിങും ഡിജിറ്റലാവുന്നു

Published : 1st December 2016 | Posted By: SMR

കോട്ടയം: പിടിഎ മീറ്റിങും ഡിജിറ്റലാവുന്നു. സ്‌കൂളില്‍ പഠിക്കുന്ന തന്റെ മക്കളെ കുറിച്ചറിയാന്‍ ഇനി സ്‌കൂളില്‍ പോവണമെന്നില്ല. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കാന്‍ അധ്യാപകര്‍ക്ക് സ്‌കൂള്‍ ഡയറിയും ഉപയോഗിക്കേണ്ടതില്ല. എല്ലാം ഇനി വിരത്തുമ്പില്‍ അറിയാം. മൈ സ്‌കൂള്‍ ലൈവ് എന്ന ആപ്ലിക്കേഷനിലൂടെയാണ് പുതിയ മാറ്റം കൈവരിക്കുന്നത്. ലോകത്തെവിടെയിരുന്നും മക്കളുടെ സ്‌കൂളിലെ പ്രവര്‍ത്തന മികവ് മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോസ്‌പേസ് ടെക്‌നോളജീസ് െ്രെപവറ്റ് ലിമിറ്റഡാണ് പുത്തന്‍ ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മക്കള്‍ എത്രയകലെയുള്ള സ്‌കൂളിലാണു പഠിക്കുന്നതെങ്കിലും വിവരങ്ങള്‍ എല്ലാം അറിയാന്‍ മൈ സ്‌കൂള്‍ ലൈവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക മാത്രമേ വേണ്ടൂ. എല്ലാം അറിയാം നിമിഷങ്ങള്‍ക്കുള്ളില്‍. ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ആപ്പ് ലഭിക്കുക. സ്‌കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആപ്പിന്റെ മറ്റൊരു പ്രത്യേകത പുഷ് നോട്ടിഫിക്കേഷന്‍ രീതിയില്‍ വാട്ട്‌സാപ്പ് മാതൃകയിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. കുട്ടിയുടെ സ്‌കൂളിലെ ടൈം ടേബിള്‍ അടക്കമുള്ള കാര്യങ്ങള്‍ മൈ സ്‌കൂള്‍ ലൈവില്‍ ഉള്‍പ്പെടുത്താം. കുട്ടി ക്ലാസില്‍ ഹാജരാവുമ്പോള്‍ തല്‍സമയം തന്നെ വിവരം രക്ഷിതാവിന്റെ ഫോണിലെ ആപ്പില്‍ ലഭിക്കും. ഇതിലൂടെ വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി സ്‌കൂളില്‍ എത്തിയോ ഇല്ലയോ എന്ന് കൃത്യമായി മാതാപിതാക്കള്‍ക്ക് അറിയാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ എത്താന്‍ സാധിക്കില്ലെങ്കില്‍ അവധിക്ക് അപേക്ഷ നല്‍കാനും ഈ ആപ്പില്‍ സൗകര്യമുണ്ട്. സ്‌കൂള്‍ അധ്യയന വര്‍ഷത്തെ കലണ്ടറും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മക്കളുടെ സ്‌കൂളിലെ പരിപാടികള്‍ വീട്ടിലിരുന്നോ പുറത്തുവച്ചോ ലൈവായി കാണാന്‍ ആപ്പിലൂടെ കഴിയും. സ്‌കൂള്‍ അധ്യാപകരുടെയും ബസ് െ്രെഡവറിന്റെയും നമ്പരും ആപ്പില്‍ ലഭ്യമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക