|    Oct 22 Mon, 2018 12:17 am
FLASH NEWS

സ്‌കൂളുകളിലെ ഡിവിഷന്‍ഫാള്‍ ഒഴിവാക്കാന്‍ ആദിവാസികുട്ടികളെ ഉപയോഗിക്കരുത് : ജില്ലാ വികസന സമിതി

Published : 24th September 2017 | Posted By: fsq

 

തൃശൂര്‍: ജില്ലയിലെ സ്വകാര്യ സ്‌കൂളുകളില്‍ ഡിവിഷന്‍ഫാള്‍ വരാതിരിക്കാന്‍ അട്ടപ്പാടിയില്‍ നിന്നും മറ്റ് ആദിവാസി ഊരുകളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്ന പ്രവണത നിര്‍ത്തലാക്കണമെന്ന് ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചു. ജില്ലയിലെ പല സ്‌കൂളുകളിലും ഈ പ്രവണത തുടരുന്നുണ്ട്. അതിനാല്‍ ഇതേക്കുറിച്ച് ജില്ലാ കളക്ടര്‍ അന്വേഷിക്കണമെന്ന് ഡോ.പി കെ ബിജു എം.പി നിര്‍ദ്ദേശിച്ചു. ആര്‍.ഡി.ഒ യോട് ഇതേക്കുറിച്ച് അന്വേഷിക്കാനും പോലിസിനോട് നടപടി എടുക്കാനും അതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ എത്തിക്കാനും കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയില്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ കൃത്യസമയത്ത് എത്തിക്കുന്നില്ല എന്ന പരാതിയെത്തുടര്‍ന്ന് അവ എത്തിക്കാന്‍ ഡോ.പി കെ ബിജു എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഊരുകളില്‍ അവര്‍ കഴിക്കുന്ന ഭക്ഷണം തന്നെ എത്തിക്കാന്‍ ബി.ഡി.ദേവസ്സി എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.അക്ഷയ കേന്ദ്രങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നത് തടയുക, പൊതുമരാമത്ത് വകുപ്പിന്റെ പുനരുദ്ധാരണം കഴിഞ്ഞ് പ്രവര്‍ത്തികളുടെ അഞ്ചുവര്‍ഷത്തെ ഫണ്ട് വിനിയോഗം പരിശോധിക്കുക, തൃശൂര്‍-കുറ്റിപ്പുറം പാതയിലെ പുഴക്കല്‍ ശോഭസിറ്റിക്കു മുന്നിലെ ഗതാഗതകുരുക്ക് ഒഴിവാക്കുക, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുക, ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിക്കുക, മച്ചാട് ഫോറസ്റ്റ് റേഞ്ചിലെ ചന്ദനമോഷണം, മറ്റുമരത്തടികള്‍ മുറിച്ചു കടത്തല്‍ എന്നിവയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുക, അത്താണി മേല്‍പ്പാലം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുളള റോഡ് ഗതാഗതയോഗ്യമാക്കുക തുടങ്ങിയ സംബന്ധിക്കുന്ന ഏഴു പ്രമേയങ്ങള്‍ എം.പി വികസന സമിതിയില്‍ അവതരിപ്പിച്ചു.ജില്ലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തുന്ന സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസുകളുടെ സര്‍വ്വീസ് സമയം തരം തിരിച്ച രീതികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ സമിതി ആര്‍.ടി.ഒ യെ ചുമതലപ്പെടുത്തി. വനിതാ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരോട്  മറ്റ് സ്വകാര്യ ബസ് ജീവനക്കാര്‍ മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട് കേസെടുക്കാനും വികസന സമിതി പോലിസിനോടാവശ്യപ്പെട്ടു.എം.എല്‍.എ മാരുടെ ആസ്തി വികസന ഫണ്ട് കൃത്യമായി ഉപയോഗിക്കാനും ബി ഡി ദേവസ്സി എം.എല്‍.എ നിര്‍ദ്ദേശിച്ചു. കീഴ്പ്പിളളിക്കര ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണി എത്രയും വേഗം നടത്തണമെന്ന് ഗീതാഗോപി എം.എല്‍.എ ആവശ്യപ്പെട്ടു.ആലപ്പാട്-പുളള് ഭാഗത്ത് സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സമയക്രമം മാറ്റി വീണ്ടും സര്‍വ്വീസ് നടത്തണമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. പത്താഴക്കുണ്ട് ഡാമിന്റെ ചോര്‍ച്ച അടക്കാന്‍ നടപടി വേണം, ചാഴൂരിലെ കുടിവെളള പദ്ധതിയുടെ നിജസ്ഥിതി ഉറപ്പുവരുത്തുകയും വിശദമായി റിപ്പോര്‍ട്ട് നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു. യോഗത്തില്‍  എം.എല്‍.എ മാരായ അഡ്വ.കെ രാജന്‍, യു ആര്‍ പ്രദീപ്, ജില്ലാ കളക്ടര്‍ ഡോ.എ കൗശിഗന്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ യു ഗീത, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss