|    Nov 19 Sun, 2017 2:26 pm
FLASH NEWS

സ്‌കൂളില്‍ രക്ഷാബന്ധന്‍ നടത്താനുള്ള ആര്‍എസ്എസ് നീക്കം തടഞ്ഞു

Published : 3rd August 2017 | Posted By: fsq

 

ആലങ്ങാട്: പാനായിക്കുളം പള്ളിപ്പടിയിലുള്ള ലിറ്റില്‍ ഫഌവര്‍(എല്‍എഫ്) സ്‌കൂളില്‍ രക്ഷാബന്ധന്‍ നടത്താനുള്ള ആര്‍എസ്എസ് നീക്കം രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിടാനുള്ള നേരംനോക്കി പുറമേ നിന്നുള്ള ആര്‍എസ്എസ് സംഘം രാഖികളുമായി സ്‌കൂളിനു മുന്നില്‍ തമ്പടിച്ചതറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും സ്ഥലത്തെത്തി തടയുകയായിരുന്നു. സമാധാനപരമായും പലമതവിഭാഗങ്ങള്‍ സൗഹാര്‍ദപരമായും ജീവിക്കുന്ന ഇവിടെ സ്‌കൂള്‍ കുട്ടികളില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ബിനാനിപുരം പോലിസ് സ്ഥലത്തെത്തിയപ്പോള്‍ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക