|    Jan 18 Wed, 2017 7:03 am
FLASH NEWS

സ്‌കൂളില്‍ മാനഭംഗം: മുന്‍ കോണ്‍ഗ്രസ് എംപിയുടെ ഹോദരന്‍ അറസ്റ്റില്‍

Published : 5th July 2016 | Posted By: sdq

നാഗ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി വിജയ് ദര്‍ദയുടെ സഹോദരന്‍ കിഷോര്‍ ദര്‍ദയെ പോലിസ് അറസ്റ്റ് ചെയ്തു. ദര്‍ദ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യവത്മാള്‍ പബ്ലിക് സ്‌കൂളിലാണ് മാനഭംഗം നടന്നത്.
രണ്ടു വിദ്യാര്‍ഥിനികളുടെ പരാതിപ്രകാരം യാഷ് ബൊറൂണ്ടിയ, അമോല്‍ ഷിര്‍സാഗര്‍ എന്നീ അധ്യാപകരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം സ്‌കൂള്‍ മാനേജ്‌മെന്റ് മൂടിവച്ചുവെന്നാരോപിച്ച് യവത്മാളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു.
സ്‌കൂളിന്റെ സെക്രട്ടറിയാണ് അറസ്റ്റിലായ കിഷോര്‍ ദര്‍ദ. പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ദാസിനെയും പോലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിപ്രയോഗം നടത്തി. ലാത്തിച്ചാര്‍ജില്‍ രക്ഷിതാക്കള്‍ക്കും ചില കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കിഷോറിന്റെ സഹോദരന്‍ വിജയ് മുന്‍ രാജ്യസഭ അംഗം കൂടിയാണ്. കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് വിജയ് പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക