|    Oct 16 Tue, 2018 1:07 pm
FLASH NEWS

സ്‌കൂളില്‍ പോയ നാല് വയസുകാരിയെ കാണാതായി

Published : 28th September 2017 | Posted By: fsq

 

അഞ്ചല്‍:സ്‌കൂളില്‍ അമ്മൂമ്മയോടൊപ്പം പോയ എല്‍കെജി വിദ്യാര്‍ഥിനിയായ നാല് വയസുകാരിയെ പരാതി. ഏരൂര്‍ തെങ്ങു വിള വീട്ടില്‍ എംഎസ് ശ്രീലക്ഷ്മി എന്ന പെണ്‍കുട്ടിയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായിരിക്കുന്നത്. പെണ്‍കുട്ടി എല്ലാ ദിവസവും അമ്മൂമ്മയോടൊപ്പമാണ് സ്‌കൂളിലേക്ക് പോകുന്നത്.പതിവു പോലെ ഇന്നലെയും ഇത് തുടര്‍ന്നു. സ്‌കൂളിന് സമീപം റോഡിന് എതിര്‍വശം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ചിറ്റപ്പന്‍ കുട്ടിയെ റോഡിന് അപ്പുറത്തു നിന്നും എത്തി അമ്മൂമ്മയില്‍ നിന്നും കുട്ടിയെ ഏറ്റ് വാങ്ങി സ്‌കൂളിലേക്ക് കൊണ്ടുപോയതായി പറയപ്പെടുന്നു. സ്‌കൂളിലെത്തിയ ബന്ധുവായ സ്ത്രീ ശ്രീലക്ഷ്മിയെ അവിടെ കാണാതായപ്പോള്‍ വിവരം വീട്ടില്‍ അന്വേഷിച്ചു. അപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നതത്രേ. ഉടന്‍ തന്നെ ബന്ധുക്കള്‍ വിവരം ഏരൂര്‍ പോലിസ് അറിയിച്ചു.കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏരൂര്‍ പോലിസില്‍ അറിയിക്കണമെന്ന് എസ്‌ഐ അറിയിച്ചു. 9497980214

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss