|    May 1 Mon, 2017 9:47 am
FLASH NEWS

സ്‌കൂളില്‍ പേപ്പട്ടിയുടെ ആക്രമണം; മൂന്ന് വിദ്യാര്‍ഥികള്‍ക്കും വൃദ്ധയ്ക്കും പരിക്ക്

Published : 23rd July 2016 | Posted By: SMR

dog_attack

കിളിമാനൂര്‍: സ്‌കൂളിനുള്ളില്‍ കയറിയ പേപ്പട്ടിയുടെ ആക്രമണത്തില്‍ മുന്ന് മൂന്ന് വിദ്യാര്‍ഥികള്‍ക്കും വൃദ്ധയ്ക്കും പരിക്ക്.
ഒരു വിദ്യാര്‍ഥിയുടെ പരിക്കു ഗുരുതരമാണ്. സ്‌കൂളില്‍ ഉച്ച ഭക്ഷണ സമയത്തായിരുന്നു പോപ്പട്ടിയുടെ ആക്രമണം. നഗരൂര്‍ ദര്‍ശനാവട്ടം ഗുരുദേവ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികളായ ലിത്തു(7), ശരത്ത് (9) അഭിജിത്ത്(3), അഭിജിത്തിന്റെ മുത്തശ്ശി സതി(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഖത്തു കടിയേറ്റ അഭിജിത്തിന്റെ പരിക്കു ഗുരുതരമാണ്. ഇടത്തേ കവിളിലും മൂക്കിലുമാണ് കടിയേറ്റത്.
ലിത്തു, ശരത്ത് എന്നിവര്‍ക്ക് സ്‌കൂളില്‍വച്ചും അഭിജിത്ത്, സതി എന്നിവര്‍ക്ക് സ്‌കൂളിനോട് ചേര്‍ന്ന ഇവരുടെ വീട്ടില്‍വച്ചുമാണു കടിയേറ്റത്.
അഭിജിത്ത് എല്‍കെജിയിലും ലിത്തു രണ്ടാം ക്ലാസിലും ശരത്ത് നാലാം ക്ലാസിലുമാണു പഠിക്കുന്നത്. ഉച്ചഭക്ഷണത്തിന് സ്‌കൂള്‍വിട്ട സമയം സ്‌കൂളിനുള്ളില്‍ കയറിയ നായ കുട്ടികളെ ആക്രമിക്കുകയും തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലെത്തി അഭിജിത്തിനെയും സതിയെയും കടിക്കുകയുമായിരുന്നു. പനിയായതിനാല്‍ അഭിജിത്ത് സ്‌കൂളില്‍ പോയിരുന്നില്ല.
വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന അഭിജിത്തിനെ കടിക്കുന്നതു കണ്ട് രക്ഷിക്കാനെത്തിയ സതിയെയും നായ ആക്രമിക്കുകയായിരുന്നു. ലിത്തുവിനും ശരത്തിനും സതിക്കും ശരീരത്തിലാകെ മുറിവേറ്റിട്ടുണ്ട്. നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. കടിയേറ്റവരെ കേശവപുരം സിഎച്ച്‌സിയിലെത്തിച്ച് പ്രഥമിക ചികില്‍സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ്, എസ്എടി എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day