|    Dec 10 Mon, 2018 1:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌കൂളില്‍ നിന്നു കവര്‍ന്ന ലാപ്‌ടോപ്പുകളില്‍ രണ്ടെണ്ണം കൂടി കണ്ടെത്തി

Published : 25th November 2018 | Posted By: kasim kzm

ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു മോഷണംപോയ അഞ്ച് ലാപ്‌ടോപ്പുകളില്‍ രണ്ടെണ്ണം കൂടി പോലിസ് കണ്ടെടുത്തു. ഇതോടെ സ്‌കൂളില്‍ നിന്നു മോഷണംപോയ ലാപ്‌ടോപ്പുകളില്‍ മൂന്നെണ്ണം കണ്ടെടുത്തു. കഴിഞ്ഞമാസം 27നാണ് ലാപ്‌ടോപ്പുകള്‍ മോഷണം പോയത്.
പ്രതികളായ ഗുരുവായൂര്‍ ഇരിങ്ങപ്പുറം ചക്കണ്ടന്‍ വീട്ടില്‍ മിട്ടുവെന്ന സ്‌നേഹജിത്ത് (18), ഗുരുവായൂര്‍ നെന്മിനി തട്ടുപറമ്പില്‍ നിതീഷ് (18) എന്നിവരെ ഗുരുവായൂര്‍ ടെംപിള്‍ എസ്‌ഐ പി എം വിമോദും സംഘവും രണ്ടു ദിവസങ്ങളിലായി രണ്ടിടങ്ങളില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണു മൂന്ന് ലാപ്‌ടോപ്പുകള്‍ കണ്ടെടുത്തത്. മോഷണം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ലാപ്‌ടോപ് വില്‍പന നടത്താന്‍ ശ്രമിക്കവേയാണ് രണ്ടാംപ്രതി നിതീഷ് പോലിസ് പിടിയിലായത്.
നിതീഷിന്റെ വീടിന് സമീപത്തുള്ള വീടിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ സൂക്ഷിച്ചിരുന്ന ഒരു ലാപ്‌ടോപ്പ് പോലിസ് പിന്നീട് കണ്ടെടുത്തു. കഴിഞ്ഞദിവസം ഒന്നാം പ്രതി മിട്ടുവെന്ന സ്‌നേഹജിത്തിനെയും കൂടി പോലിസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന സ്‌നേഹജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ജ്യേഷ്ഠസഹോദരന്റെ മുല്ലശ്ശേരിയിലുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്‌ടോപ്പുകള്‍ കൂടി കണ്ടെടുത്തത്. ഇനി രണ്ടെണ്ണം കൂടി കണ്ടെത്താനുണ്ടെന്ന് എസ്‌ഐ പി എം വിമോദ് പറഞ്ഞു.
ലഭിക്കാനുള്ള ലാപ്‌ടോപ്പുകളില്‍ ഒന്ന്, ഒന്നാംപ്രതിയുടെ ഇരിങ്ങപ്പുറത്തുള്ള കുളത്തിലും മറ്റൊന്ന് രണ്ടാം പ്രതിയുടെ വീടിന് സമീപത്തെ കിണറ്റിലുമാണെന്നു പ്രതികള്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ പരിശോധന നടത്തിയെങ്കിലും ലാപ്‌ടോപ്പുകള്‍ കണ്ടെത്താനായിട്ടില്ല. കസ്റ്റഡിക്ക് ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss