|    Oct 19 Fri, 2018 12:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്‌കൂളില്‍ നാല് വയസ്സുകാരിക്ക് ലൈംഗിക പീഡനം

Published : 14th September 2017 | Posted By: fsq

 

ബംഗളൂരു: നാലു വയസ്സുകാരി ബംഗളൂരുവിലെ സ്വകാര്യ വിദ്യാലയത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായി. സ്‌കൂളിലെ സുരക്ഷാഭടന്‍മാരാണു കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു മാതാപിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടര്‍മാരുടെ പരിശോധനയിലാണു കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നു കണ്ടെത്തിയത്. സുരക്ഷാ ഭടന്‍മാരെ പോലിസ് ക്‌സറ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss