|    Jan 24 Tue, 2017 12:21 am

സ്‌കൂളില്‍ ദേശീയഗാനം നിരോധിച്ചു; അധ്യാപകര്‍ രാജിവച്ചു

Published : 8th August 2016 | Posted By: SMR

അലഹബാദ്: സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ദേശീയ ഗാനമാലപിക്കുന്നത് മാനേജര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് അലഹബാദിലെ സ്‌കൂളില്‍നിന്നു പ്രിന്‍സിപ്പല്‍ അടക്കം എട്ട് അധ്യാപകര്‍ രാജിവച്ചു. ദേശീയഗാനത്തിലെ ‘ഭാരത ഭാഗ്യവിധാതാ’ എന്ന വരി വിശ്വാസത്തിനെതിരായതുകൊണ്ടാണ് ദേശീയഗാനം നിരോധിച്ചതെന്ന് ബഖാര പ്രദേശത്തെ എംഎ കോണ്‍വെന്റ് സ്‌കൂള്‍ മാനേജര്‍ സിയാഉല്‍ ഹഖ് പറഞ്ഞു. ദൈവത്തിനു മാത്രമേ ഒരാളുടെ വിധി നിര്‍ണയിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഇസ്‌ലാമിക വിശ്വാസമെന്നും അദ്ദേഹം വിശദമാക്കി.
സ്‌കൂളിനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാത്ത സ്‌കൂളാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക