|    Oct 17 Wed, 2018 6:41 am
FLASH NEWS

സ്‌കൂളില്‍ കുഴഞ്ഞുവീണ് ചികില്‍സയ്ക്കിടെ മരിച്ച വിദ്യാര്‍ഥിനിക്ക് നാടിന്റെ അന്ത്യാഞ്ജലി

Published : 14th September 2017 | Posted By: fsq

 

ഉപ്പള: സ്‌കൂളില്‍ കുഴഞ്ഞുവീണ് ചികില്‍സക്കിടെ മരിച്ച വിദ്യാര്‍ഥിനിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉപ്പള കൈക്കമ്പ ജാമിഅ ഹനഫി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മണിമുണ്ട ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ഖാദര്‍-മെഹറുന്നിസ ദമ്പതിളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥിനിയുമായ ആയിഷ മെഹനാസാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ചത്. മരണത്തില്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മയ്യിത്ത് ഖബറടക്കിയത്. നാട്ടുകാരും വിദ്യാര്‍ഥികളുമടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. അധ്യാപിക മര്‍ദ്ദിച്ചത് മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് നാട്ടിലെ ചിലര്‍ രംഗത്തുവരികയും പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലിസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലിസ് അറിയിച്ചു. ആദരസൂചകമായി ഇന്നലെയും മണിമുണ്ട സ്‌കൂളിന് അവധി നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss