|    Jan 21 Sat, 2017 5:48 am
FLASH NEWS

സ്‌കൂളില്‍ അജ്ഞാത സ്ത്രീ ഇഞ്ചക്ഷന്‍ നല്‍കി, വിദ്യാര്‍ഥിനി ആശുപത്രിയില്‍

Published : 10th June 2016 | Posted By: G.A.G

തിരുവനന്തപുരം : സ്‌കൂളില്‍ വച്ച് അജ്ഞാതസ്ത്രീ കുത്തിവയ്പ് നടത്തിയെന്ന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എഴുവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്തുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടു ദിവസം മുന്‍പാണ് സംഭവം നടന്നത്. ക്ലാസിന് വെളിയിലിറങ്ങിയപ്പോള്‍ ഏതോ ഒരു സ്ത്രീ ബലമായി പിടിച്ചുവെച്ച് കുത്തിവച്ചു എന്നാണ് കുട്ടി രക്ഷിതാക്കളോട് പരാതിപ്പെട്ടത്. ആരോഗ്യവിദഗ്ദരോ മറ്റോ നടത്തിയ കുത്തിവയ്പാകുമെന്ന് കരുതിയ വീട്ടുകാര്‍ സ്‌കൂളിലെത്തി അന്വേഷിച്ചപ്പോഴാണ് അത്തരം കുത്തിവയ്പുകളൊന്നും നടത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ പരിഭ്രാന്തിയിലായ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തപരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും കൂടുതല്‍ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 801 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക