|    Dec 15 Fri, 2017 4:05 am
FLASH NEWS

സ്‌കൂളില്‍ അക്രമം നടത്തിയവരെ പിടികൂടണം

Published : 5th December 2017 | Posted By: kasim kzm

ചവറ: മുകുന്ദപുരം മുസ്‌ലീം എല്‍ പി സ്‌കൂളില്‍ അക്രമം നടത്തിയ സാമൂഹിക വിരുദ്ധരെ ഉടന്‍ പിടികൂടണമെന്ന് സ്‌കൂള്‍ പിടിഎ ആവശ്യപ്പെട്ടു. കൊച്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് വ്യാപക അക്രമം അഴിച്ചുവിട്ടത്. മതിലും, ഗേറ്റുമുള്ള സ്‌കൂളില്‍ ഇവ തകര്‍ത്താണ് അക്രമി സംഘം അകത്ത് കടന്നത്. പ്രദേശത്തെ സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം മികച്ച നിലവാരത്തിലാണ്  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ അധ്യയന വര്‍ഷവും കുട്ടികളുടെ എണ്ണം വര്‍ദ്ദിക്കുന്ന വിദ്യാലയത്തെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും പിടിഎയും എസ്എംസിയും പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക