|    Oct 23 Tue, 2018 6:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്‌കൂളിലെ കൊലപാതകം : തോട്ടക്കാരന്‍ കസ്റ്റഡിയില്‍

Published : 15th September 2017 | Posted By: fsq

 

ഗുഡ്ഗാവ്: റയാന്‍ അന്താരാഷ്ട്ര സ്‌കൂളില്‍ ഏഴു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ തോട്ടക്കാരനെ ഗുഡ്ഗാവ് പോലിസ് കസ്റ്റഡിയിലെടുത്തു. ഹര്‍പാല്‍ സിങാണ് അറസ്റ്റിലായത്. കേസില്‍ പ്രധാന സാക്ഷിയാണിയാള്‍. കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നു  എസ്‌ഐടി ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണു രണ്ടാംക്ലാസുകാരന്‍ പ്രത്യുമന്‍ ഠാക്കൂറിനെ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പോലിസ് സ്‌കൂളില്‍ പരിശോധന നടത്തിയിരുന്നു. സ്‌കൂളിലെ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാഖി വര്‍മ, സസ്‌പെന്‍ഷനിലുള്ള പ്രിന്‍സിപ്പല്‍ നീരജ ബത്ര, സെക്ഷന്‍ ഇന്‍ചാര്‍ജ് അഞ്ജു തുസേജ എന്നിവരടക്കം 17 പേരെ പോലിസ് ചോദ്യംചെയ്തു. നിരീക്ഷണത്തിലുള്ളവരെ ചോദ്യംചെയ്യുമെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss