|    Jul 19 Thu, 2018 11:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്‌കൂളിലെ കൊലപാതകം : അന്വേഷണം സിബിഐക്ക്

Published : 16th September 2017 | Posted By: fsq

 

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ സ്‌കൂളില്‍ എട്ടു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹരിയാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ചശേഷം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ഏറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. ഹരിയാന പോലിസ് നല്ല രീതിയിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. എങ്കിലും ഇത്തരം ആവശ്യം വീട്ടുകാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നതിനാല്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നിര്‍ദേശം നല്‍കും- മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകം നടന്ന സ്‌കൂള്‍ മൂന്നുമാസത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss