|    May 26 Fri, 2017 8:48 pm
FLASH NEWS

സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തിയ പ്രതി പിടിയില്‍

Published : 19th July 2016 | Posted By: mi.ptk

scholl-fud

കൊല്ലം: പുനലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി. പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍സ് എംഎസ്‌സി എല്‍പി സ്‌കൂളിലാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. വ്യാജമദ്യ നിര്‍മാണം നടത്തുന്ന സിഎ സത്യന്‍ എന്നയാളാണ് പിടിയിലായത്.
ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് മുമ്പ് കഞ്ഞിപ്പുരയില്‍ നിന്നും ഒരാള്‍ ഇറങ്ങിയോടുന്നത് ശ്രദ്ധയില്‍പെട്ട സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതായി കണ്ടെത്തി. അധ്യാപകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day