|    Jul 16 Mon, 2018 8:33 am

സ്‌കൂളിലിലെത്താന്‍ സാധിക്കാത്ത സഹപാഠിക്ക് പുസ്തകങ്ങളുമായി കൂട്ടുകാര്‍

Published : 5th December 2017 | Posted By: kasim kzm

താമരശ്ശേരി: ഭിന്നശേഷിക്കാരിയായ സഹപാഠിക്ക് സ്‌കൂളിലെത്താന്‍ സാധിക്കാത്തതിനാല്‍ സഹപാഠിക പുസ്തകങ്ങളുമായി വീട്ടിലെത്തി. താമരശ്ശേരി ഗവ.യുപി സ്—കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥിയായ തേജാ ലക്ഷ്മിക്കാണ് സഹപാഠികള്‍ നൂറില്‍പരം പുസ്തകങ്ങള്‍ വാങ്ങിവീട്ടിലെത്തിച്ചു നലകിയത്. ഏഴാംക്ലാസ് വിദ്യാര്‍ഥിയായ തേജാലക്ഷ്മിക്കായി അധ്യാപിക ടി കെ വല്‍സലകുമാരിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ പണം സമാഹരിച്ചാണ് പുസ്തകങ്ങള്‍ വാങ്ങിയത്.
തേജാ ലക്ഷ്മിക്ക് സ്—കൂളില്‍വരാന്‍ സാധിക്കാത്തത് കാരണം അധ്യാപര്‍ വീട്ടില്‍ചെന്നാണ് പഠിപ്പിക്കുന്നത്.വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹാജറ കൊല്ലരുകണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ പി എം  ജയേഷ് അധ്യക്ഷതവഹിച്ചു. പുസ്തക സമര്‍പ്പണം പ്രധാനാധ്യാപകന്‍ പി ശ്രീനിവാസന്‍ നിര്‍വ്വഹിച്ചു. ജെസ്സി ശ്രീനിവാസന്‍, റസീന സിയാലി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss