|    Feb 22 Thu, 2018 10:47 am
FLASH NEWS

സ്‌കൂളിന് സമീപത്തെ ഹോട്ടലിന് ബാര്‍ ലൈസന്‍സ്; പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Published : 29th December 2017 | Posted By: kasim kzm

ഫറോക്ക്: ഫറോക്കില്‍ ഹോട്ടലില്‍ പുതുതായി അനുവദിച്ച ബാറിനെതിരെ ശക്തമായ സമരൈക്യത്തിന് തുടക്കം കുറിച്ച്  വെല്‍ഫെയര്‍ പാര്‍ട്ടി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി ഫറോക്കില്‍ സംഘടിപ്പിച്ച സമര പ്രചോദന സംഗമം വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. കേരള  മദ്യനിരോധന സമിതി സെക്രട്ടറി പ്രൊഫ. ടി എം രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി സി മുഹമ്മദ് കുട്ടി, ജില്ലാ കമ്മറ്റിയംഗം മാഹിന്‍ നെരോത്ത്. ഷാജി പറശ്ശേരി ( യൂത്ത് കോണ്‍ഗ്രസ് ) ശിഹാബ് നല്ലളം (യൂത്ത് ലീഗ്) പി മോഹനന്‍ മാസ്റ്റര്‍ ( ബിജെപി) ഫൈസല്‍ നടുവട്ടം (ആം ആദ്മി ) പി ബാവ ( ഐഎന്‍എല്‍) എന്‍ അബ്ദുല്ല (എസ്ഡിപിഐ) മുബശിര്‍ അസ്ലം (എസ്എസ്എഫ്   ) ടി അതീഖ് റഹ്മാന്‍ (സോളിഡാരിറ്റി ) പി മുബാറക് (എസ്‌ഐഒ  ) ഷഫാഫ് മുറാദ് (ഫ്രറ്റേണിറ്റി)  കെ യോഗേഷ്  ( ചെറുവണ്ണൂര്‍ ബാര്‍ വിരുദ്ധ സമിതി), മദ്യനിരോധന സമിതി സെക്രട്ടറി ഇയ്യഞ്ചേരി കുഞ്ഞികൃഷ്ണന്‍, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം എ ഖയ്യൂം, മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്‍ വി വീരാന്‍ കോയ,  മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് പി സി സിദ്ധീഖ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss