|    Aug 17 Fri, 2018 10:59 am
FLASH NEWS

സ്‌കൂളിന്റെ പേരിലെ സാദൃശ്യം വിദ്യാര്‍ഥികള്‍ക്ക് വിനയാവുന്നു

Published : 13th June 2017 | Posted By: fsq

 

വടകര: ഒരേ പേരുളള ജില്ലയിലെ രണ്ട് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പേര് സാദൃശ്യം ഇത്തവണയും കോഴിക്കോടുള്ള കുറെ വിദ്യാര്‍ഥികള്‍ക്ക് വിനയാവുന്നു. ജില്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള വിദ്യാര്‍ഥികള്‍ക്കാണ് തെറ്റായ സ്‌കൂള്‍ കൊടുത്തതു കാരണം പ്രവേശനം ലഭിക്കാതിരിക്കാന്‍ സാധ്യതയുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിക്ക് സമീപമുള്ള റഹ്മാനിയ ഹയര്‍സെക്കന്ററി സ്‌കൂളിലെക്കുള്ള (കോഡ് നമ്പര്‍ 10037) പ്രവേശനം ലഭിക്കാന്‍ ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് വടകരക്കടുത്തുള്ള ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കാണ് (സ്‌കൂള്‍ കോഡ്: 10182) ഇന്നലെ പ്രസിദ്ധീകരിച്ച ട്രയല്‍ അലോട്‌മെന്റ് ലിസ്റ്റില്‍ ഇടം ലഭിച്ചത്.നെറ്റ് കഫെയിലും അക്ഷയ കേന്ദ്രങ്ങളിലും ചെന്ന് അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് അവിടങ്ങളിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരുടെ പരിചയക്കുറവ് മൂലം അവസരം നഷ്ടമാവുന്നത്. സ്‌കൂള്‍ കോഡ് കൃത്യമായി അറിയാത്തവര്‍ സ്‌കൂളിന്റെ പേര് മാത്രം പറഞ്ഞുകൊടുക്കുമ്പോള്‍ കോഡ് നമ്പര്‍ മാറി നല്‍കുന്നതാണ് വിദ്യാര്‍ഥികള്‍ക്ക് വിനയായത്. ആയഞ്ചേരി റഹ്മാനിയ സ്‌കൂളിലേക്ക് അനുവദിച്ച കംപ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലേക്ക് അനുവദിച്ച ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഓരോ ലിസ്റ്റിലും കുറച്ചു പേര്‍ മെഡിക്കല്‍ കോളജാശുപത്രിക്കു സമീപം താമസിക്കുന്നവരാണെന്ന് മനസ്സിലായത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതുപോലെ പിശകു വന്നതിനാലാണ് ആയഞ്ചേരി സ്‌കൂളിലെ അധ്യാപകര്‍ ലിസ്റ്റ് വിശദമായി പരിശോധിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വരെ അലോട്‌മെന്റ് ക്രമീകരിക്കാന്‍ വിദ്യാര്‍ഥകള്‍ക്ക് അവസരമുണ്ട്. ഈ അവസരം ഉപയോഗിച്ചില്ലെങ്കില്‍ ആയഞ്ചേരി റഹ്മാനിയ സ്‌കൂളില്‍ ആദ്യ അലോട്ട്‌മെന്റ് പ്രകാരം താല്‍ക്കാലിക പ്രവേശനം നേടേണ്ടിവരും. കോഴിക്കോടുള്ള സ്‌കൂളുകളില്‍ ഒഴിവുണ്ടെങ്കില്‍ മാത്രമെ രണ്ടാമത്തെ അലോട്‌മെന്റില്‍ മാറാന്‍ കഴിയുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss