|    Mar 24 Fri, 2017 5:41 am
FLASH NEWS

സ്‌കൂളിനേക്കാള്‍ പ്രധാനമാണോ റാലി? മോദിയോട് വിദ്യാര്‍ഥി

Published : 10th August 2016 | Posted By: SMR

ഖാണ്ട്വ: ‘മോദി അങ്കിള്‍, എന്റെ പഠനത്തെക്കാള്‍ പ്രധാനപ്പെട്ടതാണോ അങ്ങയുടെ റാലി?’ നിഷ്‌കളങ്കമായ ചോദ്യം ഒരു എട്ടാംതരം വിദ്യാര്‍ഥിയുടേത്. അലിരാജ്പൂര്‍ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിക്കു പോവുന്നവര്‍ക്ക് സഞ്ചരിക്കാന്‍ സ്‌കൂള്‍ ബസ്സുകള്‍ ഏര്‍പ്പാടാക്കിയ മധ്യപ്രദേശ് സര്‍ക്കാരിനെ, സാമൂഹിക മാധ്യമത്തില്‍ വൈറലാക്കി ഈ കുട്ടിയുടെ ചോദ്യമടങ്ങിയ കത്ത് ഞെട്ടിച്ചുകളഞ്ഞു.
പിന്നാലെ സര്‍ക്കാറിന് ഉത്തരവ് പിന്‍വലിക്കേണ്ടിയും വന്നു. ചന്ദ്രശേഖര്‍ ആസാദിന്റെ ജന്‍മനാട് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് ജോദ്രദാ ഗ്രാമത്തില്‍ പൊതുയോഗത്തിലും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അവിടേക്കുള്ളവരെ കൊണ്ടുപോവാന്‍ സ്‌കൂള്‍ ബസ്സുകള്‍ സര്‍ക്കാര്‍ ബുക്ക് ചെയ്തതറിഞ്ഞ് പ്രതികരിച്ചത് ഖാണ്ട്വ വിദ്യകുഞ്ച് സ്‌കൂളിലെ ദേവന്‍ഷ് ജെയിന്‍ എന്ന വിദ്യാര്‍ഥിയാണ്. രണ്ടു ദിവസത്തേക്കാണ് ജില്ലാഭരണകൂടം സ്‌കൂള്‍ ബസ്സുകള്‍ ബുക്ക് ചെയ്തുകളഞ്ഞത്.
അമേരിക്കയില്‍ നിരവധിപേര്‍ എത്തിച്ചേര്‍ന്ന അങ്ങയുടെ യോഗം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, അവിടെയാരും സ്‌കൂള്‍ ബസ്സില്‍ അല്ലല്ലോ എത്തിയത്? കുട്ടി ചോദിക്കുന്നു.
പ്രധാനമന്ത്രിയുടെ ‘മന്‍കീബാത്ത്’ റേഡിയോ പരിപാടിയുടെ സ്ഥിരം ശ്രോതാവാണു താനെന്നും വിദ്യാര്‍ഥി കത്തില്‍ പറയുന്നു. ഏതായാലും കത്ത് വൈറലായതോടെ ജില്ലാകലക്ടറും ജോയിന്റ് കലക്ടറും ആര്‍ടിഒയുമെല്ലാം അടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ ബസ്സില്‍ തൊട്ടുള്ള കളി നിര്‍ത്തി.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക