|    Jul 23 Sun, 2017 6:36 am
FLASH NEWS

സ്‌കൂളിനു സമീപത്തെ മരം മുറിച്ചുമാറ്റാന്‍ ആര്‍ഡിഒ ഉത്തരവ്

Published : 2nd July 2016 | Posted By: SMR

പൂഞ്ഞാര്‍: ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ പനച്ചിപ്പാറ ഗവ. എല്‍പി സ്‌കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിലെ മരം മുറിച്ചു മാറ്റാന്‍ ആര്‍ഡിഒ ഉത്തരവായി. റോഡ് സൈഡില്‍ നില്‍ക്കുന്ന മരം ഏറെ നാളുകളായി അപകടാവസ്ഥയിലാണ്.
മരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പല തവണ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരം അപകടാവസ്ഥയിലാണെന്ന് അറിയിച്ച് വില്ലേജ് ഓഫിസര്‍ റിപോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മരം വെട്ടിമാറ്റാന്‍ ആര്‍ഡിഒ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗവ. എല്‍ പി സ്‌കൂള്‍, എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്ക് സമീപം നല്‍ക്കുന്ന മരം മറിഞ്ഞു വീണാല്‍ വൈദ്യുതി ലൈനിന് മുകളിലേയ്ക്കാണ് വീഴാവുന്നത്. ഇതും അപകടങ്ങള്‍ക്ക് കാരണമാവുമെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ കുട്ടികളും നിരവധി യാത്രക്കാരും ആശ്രയിക്കുന്ന ബസ് സ്റ്റോപ്പിലെ അപകടാവസ്ഥയിലുള്ള മരം ഉടന്‍ മുറിച്ചു മാറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പ്ലാശനാല്‍ ടൗണിലും അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം മുറിച്ചു നീക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. മരം മുറിച്ചു നീക്കാന്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കിയതാണെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിനു യാത്രക്കാരും വാഹനങ്ങളും കടന്നുപോവുന്ന വഴിയിലാണു മരം അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക