|    Sep 26 Tue, 2017 12:44 pm

സ്‌കൂളിനു സമീപം അസ്ഥി സംഭരണ കേന്ദ്രം; മൂക്കുപൊത്തി നാട്ടുകാര്‍

Published : 9th November 2016 | Posted By: SMR

ചീനിക്കുഴി: ഏഴാനിക്കൂട്ടം സ്‌കൂളിന്റെ സമീപത്തായി പ്രവര്‍ത്തിക്കുന്ന അസ്ഥി സംഭരണ കേന്ദ്രം പൂട്ടണമെന്ന ആവശ്യം ശക്തമായി.അസ്ഥി സംഭരണ കേന്ദ്രത്തില്‍ മൃഗങ്ങളുടെ കൊഴുപ്പ് ഉരുക്കുന്നുണ്ട്.ഇതുമൂലം തെരുവുനായ്ക്കളുടെ ശല്യം ഏറെയാണ്.ചീഞ്ഞ് നാറിയ മാംസത്തിന്റെ ദുര്‍ഗന്ധം മൂലം സമീപവാസികള്‍ക്ക് താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.ഹൈറേഞ്ചിലെ കശാപ്പ് ശാലകളിലെയെല്ലാം അസ്ഥികള്‍ ഇവിടെ കൊണ്ടുവന്ന് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.അസ്ഥികള്‍ക്കൊപ്പം കൊണ്ടുവരുന്ന മൃഗങ്ങളുടെ കൊഴുപ്പ് ഉരുക്കി പാട്ടകളിലാണ് സംഭരിക്കുന്നത്.കൊഴുപ്പ് ഉരുക്കുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം കിലോമീറ്ററുകള്‍ അപ്പുറം വരെ വരും.ഇതിനോട് ചേര്‍ന്ന് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന നിരവധി കിണറുകളും ഉണ്ട്. സ്‌കൂളിലേക്ക് വെള്ളം എടുക്കുന്ന കിണറും ഇതിനോട് ചേര്‍ന്നാണ് ഇരിക്കുന്നത്.അധികാരികള്‍ ഇടപെട്ട് അസ്ഥി സംഭരണ കേന്ദ്രം നിര്‍ത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക