|    Sep 25 Mon, 2017 4:36 am
FLASH NEWS

സ്‌കൂളിനു ചുറ്റുമതില്‍ കെട്ടുന്നത് തടഞ്ഞു; സ്ഥലത്ത് സിപിഎം കൊടി നാട്ടി

Published : 13th October 2016 | Posted By: Abbasali tf

മഞ്ചേരി: സ്‌കൂളിന് ചുറ്റുമതില്‍ കെട്ടുന്നത് തടഞ്ഞതായി പരാതി. മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ കെട്ടുന്നതാണ് ചില വ്യക്തികള്‍ തടഞ്ഞത്. നിലവിലെ ചുറ്റു മതിലിന് പുറത്തായി സ്‌കൂളിന് സ്ഥലമുണ്ട്. ഈ സ്ഥലം ഉള്‍പെടുത്തി മതില്‍ പുനഃസ്ഥാപിക്കുന്നതാണ് ഒരു വിഭാഗം ആളുകള്‍ തടഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥലത്ത് പരാതിക്കാരും ജോലിക്കാരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തി സ്‌കൂളിന്റെ കോംപൗണ്ട് വര്‍ഷങ്ങളായി നടവഴിയായി ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍  ഇത് എട്ടടിയോളം വീതിയിലായിട്ടുണ്ട്. സ്വകാര്യ വ്യക്തിക്കുവേണ്ടി സിപിഎമ്മിലെ ചില വ്യക്തികള്‍ പാര്‍ട്ടിയെ ദുരുപയോഗം ചെയ്ത്് മതില്‍ നിര്‍മാണം തടഞ്ഞുവെന്ന ആക്ഷേപം ഉര്‍ന്നിട്ടുണ്ട്. സ്ഥലത്ത് സിപിഎമ്മിന്റെ രണ്ട് കൊടി സ്ഥാപിച്ചതാണ് കൂടുതല്‍ സംശയത്തിനിടയാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക