|    Oct 22 Mon, 2018 5:21 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സ്‌കൂളിനടുത്ത് മദ്യഷാപ്പ് : മുഖ്യമന്ത്രിക്ക് ലക്ഷം കത്തുകള്‍ അയക്കുമെന്ന് അധ്യാപകര്‍

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: സ്‌കൂളുകളുടെ 50 മീറ്ററിനടുത്തു മദ്യഷാപ്പുകള്‍ തുടങ്ങാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) ഗാന്ധിജയന്തി ദിനത്തില്‍ മുഖ്യമന്ത്രിക്ക് ലക്ഷം കത്തുകളയക്കും. സ്‌കൂളുകള്‍ക്ക് 100 മീറ്ററിനടുത്ത് ലഹരിവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനോ വില്‍ക്കാനോ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കാര്‍ തീരുമാനം. മദ്യവര്‍ജനം തങ്ങളുടെ ലക്ഷ്യമാണെന്ന് പ്രകടനപത്രികയിലൂടെ വാഗ്ദാനം നല്‍കിയ ഇടതുമുന്നണിയുടെ വാഗ്ദാനലംഘനത്തിനെതിരേ റവന്യൂ, ജില്ലാതലത്തില്‍ പൊതുസ്ഥലത്ത് പ്രതിഷേധ സംഗമവും നടത്തും. ലക്ഷം കത്തുകള്‍ അയക്കുന്നതിന്റെ ഉദ്ഘാടനം മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നിര്‍വഹിക്കും. കേരള വിദ്യാഭ്യാസ നിയമത്തിലെയും ചട്ടത്തിലെയും പഴുതുകളുപയോഗിച്ച് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ അധ്യാപകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. വ്യക്തിതാല്‍പര്യത്തിന് വഴങ്ങാത്ത അധ്യാപകരെ ദ്രോഹിക്കുന്ന മാനേജര്‍മാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി ശിക്ഷാനടപടി സ്വീകരിക്കണം. വിദ്യാഭ്യാസ വകുപ്പിലെ വലിയ അഴിമതിക്ക് കളമൊരുക്കുന്ന മാനേജര്‍മാരെ അഴിമതി നിരോധന കമ്മീഷന്റെ മുന്നില്‍ കൊണ്ടുവരണം. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപക സംഘടനകളില്‍ റഫറണ്ടം നടത്തണമെന്ന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി ടി എസ് സലിം ആവശ്യപ്പെട്ടു.—

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss