|    Mar 24 Fri, 2017 7:29 pm
FLASH NEWS

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

Published : 7th October 2016 | Posted By: Abbasali tf

ആയൂര്‍: ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെട്ട് യുവതിയ്ക്ക് പരിക്ക്. മീയണ്ണൂര്‍ നാല്‍ക്കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് സ്വദേശിനി അജിത(37)യ്ക്കാണ് പരിക്കേറ്റത്. പൂയപ്പള്ളി സാംമില്‍ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകീട്ടാണ്് അപകടം നടന്നത്. അജിത ഓടിച്ചിരുന്ന ആക്ടീവ റോഡിന്റെ വശത്തേക്ക് നിര്‍ത്തിയതിനു തൊട്ടുപിന്നാലെ പൂയപ്പള്ളി ഭാഗത്തുനിന്നും മീയണ്ണൂരിലേക്ക് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.  മുഖത്ത് സാരമായി പരിക്കേറ്റ അജിതയെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ബൈക്ക് ഓടിച്ചിരുന്ന യുവാവ് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക