|    Jul 19 Thu, 2018 9:40 am
FLASH NEWS

സ്‌കൂട്ടറില്‍ മദ്യവില്‍പന; യുവാവ് പിടിയില്‍

Published : 8th August 2017 | Posted By: fsq

 

അരീക്കോട്: സ്‌കൂട്ടറില്‍ മദ്യം വില്‍പന നടത്തുന്നതിനിടെ നാല് ലിറ്റര്‍ മദ്യവുമായി പ്രതി പിടിയിലായി. അരീക്കോട് സൗത്ത് പുത്തലം പാറായിച്ചാലില്‍ വീട്ടില്‍  പി സതീഷ് (28) നെയാണ് അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നു നാല് ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ബൈക്കിലെത്തി മദ്യം വില്‍പന നടത്തുന്നതിനിടെയാണ് പോലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അരീക്കോട് എസ്‌ഐ കെ സിനോദിന്റെ നേതൃത്വത്തില്‍ വാഹനം പരിശോധന നടത്തിയതോടെ നാല് ലിറ്റര്‍ മദ്യം ഒളിപ്പിച്ച രീതിയില്‍ കണ്ടെത്തി. എസ്‌ഐ സിനോദ്, മനോജ്, ജിഗീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss