|    Apr 20 Fri, 2018 6:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌കൂട്ടറില്‍ ബസ്സിടിച്ച് യുവതിയും കൈക്കുഞ്ഞും മരിച്ചു

Published : 7th September 2016 | Posted By: SMR

കൊല്ലം: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വകാര്യ ബസ്സിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. കരിക്കോട് ചുമടുതാങ്ങി ജങ്ഷന് സമീപം റോസ്‌നഗര്‍ എ 119 കുഴിവിള തെേക്കതില്‍ സുമയ്യ (23), മകള്‍ നെസിയ (ഒമ്പത് മാസം) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് നവാസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തിന് ദേശീയപാതയില്‍ കടപ്പാക്കട തേജസ് ഓഫിസിനു സമീപം ജുമുഅ മസ്ജിദിന് മുന്നിലായിരുന്നു അപകടം.
അഷ്ടമുടി-പെരുമ്പുഴ റൂട്ടിലോടുന്ന ശ്രീകുമാര്‍ എന്ന ബസ്സാണ് അപകടം വരുത്തിയത്. ബസ് കയറിയിറങ്ങി സുമയ്യ തല്‍ക്ഷണം മരിച്ചു. നെസിയയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും വൈകീട്ടോടെ മരിച്ചു. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് സ്‌റ്റോപ്പിനു സമീപമെത്തിയപ്പോള്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ കാവനാട് സ്വദേശി ബാലന്‍പിള്ളയും മറ്റു ജീവനക്കാരും അപകട ശേഷം ഇറങ്ങി ഓടി.  നെസിയയെ ചികില്‍സയ്ക്കു കൊണ്ടുപോയി മടങ്ങുമ്പോഴാണ് അപകടം. അപകടം കണ്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാളെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ക്കെതിരേ ഈസ്റ്റ് പോലിസ് കേസെടുത്തു. സുമയ്യയുടെ മൃതദേഹം സിയാറത്തുംമൂട് ജുമുഅ മസ്ജിദില്‍ ഖബറടക്കി. നെസിയയുടെ ഖബറടക്കം ഇന്ന് നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss