|    Jan 20 Sat, 2018 12:47 pm
FLASH NEWS

സ്‌കൂട്ടറില്‍ കടത്തിയ 144 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍

Published : 19th May 2017 | Posted By: fsq

 

വടകര: മാഹിയില്‍ നിന്നു സ്‌കൂട്ടറില്‍ കടത്തിയ 144 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. മലപ്പുറം തിരുര്‍ സ്വദേശി ജലീലിനെയാണ് (30) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എസ്. സുജിത്തും സംഘവും പിടികൂടിയത്. മടപ്പള്ളിയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിനടുത്ത് നിന്നാണ് പിടികൂടിയത്. 180 മില്ലിയുടെ 144 കുപ്പി മദ്യം മൂന്നു കെയ്‌സുകളിലായി സ്‌കൂട്ടറിന്റെ പ്ലാറ്റ്‌ഫോമില്‍ വെച്ചാണ് ഇയാള്‍ കടത്തിയത്. മാഹിയില്‍ നിന്നു തിരൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു മദ്യമെന്ന് എക്‌സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സുരേന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ കെ എം സോമസുന്ദരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രമോദ് പുളിക്കൂല്‍, ഷംസുദീന്‍, ടി വിശ്വനാഥന്‍, കെ കെ അബ്ദുള്‍സമദ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day