|    Mar 24 Fri, 2017 9:17 pm
FLASH NEWS

സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച അപകടം: ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Published : 19th October 2016 | Posted By: Abbasali tf

കോഴിക്കോട്: സ്‌കൂട്ടര്‍ യാത്രക്കാരന്‍ സ്വകാര്യബസ്സ് തട്ടി മരിച്ച സംഭവത്തില്‍ ബസ്സ് െ്രെഡവര്‍ അറസ്റ്റില്‍. ബാലുശേരി കിനാലൂര്‍ സ്വദേശി നെട്ടോളികാവില്‍ അഖിലേഷ് (30) ആണ് സിറ്റി ട്രാഫിക്കിന്റെ പിടിയിലായത്. സ്‌കൂട്ടര്‍ യാത്രക്കാരനായ ഇയ്യക്കാട് ഹൗസില്‍ അബ്ദുറഹ്മാന്‍ ഹാജി(76) ആണ് തിങ്കളാഴ്ച ക്രിസ്ത്യന്‍ കോളേജിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അതിവേഗത്തിലെത്തിയ സ്വകാര്യബസ്സിന്റെ പിന്‍ചക്രം കയറിയാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ അദ്ദേഹം മരിച്ചത്. ദുരന്തത്തിനിടയാക്കിയ, ബാലുശേരി—കോഴിക്കോട് റൂട്ടിലോടുന്ന നസീം ബസ്സിന്റെ െ്രെഡവറാണ് അറസ്റ്റിലായ അഖിലേഷ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്റ് ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് സിറ്റി ട്രാഫിക് മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക