|    Jan 17 Tue, 2017 6:31 pm
FLASH NEWS

സ്‌കാര്‍ലറ്റ് വധം പുനരന്വേഷിക്കണം: മാതാവ്

Published : 30th September 2016 | Posted By: SMR

പനാജി: ബ്രിട്ടിഷുകാരിയായ പെണ്‍കുട്ടിയുടെ കൊലപാതകക്കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു. 2008 ഫെബ്രുവരിയില്‍ ഗോവ കടല്‍ത്തീരത്ത് കൊല്ലപ്പെട്ട സ്‌കാര്‍ലറ്റ് കീലിങ് എന്ന ബ്രിട്ടിഷ് പെണ്‍കുട്ടിയുടെ മാതാവ് ഫിയോണ മാക്കിയോണാണ് കേസില്‍ ഇടപെടണമെന്നും പുനരന്വേഷണത്തിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തയച്ചത്.
പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച കേസിലെ പ്രതികളെ കഴിഞ്ഞയാഴ്ച ഗോവ ബാലകോടതി വെറുതെവിട്ടിരുന്നു. തന്റെ മകളെ കൊലപ്പെടുത്തിയതു മയക്കുമരുന്ന് മാഫിയയാണെന്നാണു മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞത്. എന്നാല്‍ ഈ മാഫിയക്ക് പ്രാദേശിക പോലിസുമായും രാഷ്ട്രീയക്കാരുമായും ശക്തമായ ബന്ധമുണ്ട്. തനിക്കു നീതിലഭിക്കണം. മകളുടെ കൊലയ്ക്കുത്തരവാദികളായവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. എട്ടരവര്‍ഷമായി നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്. തെളിവുകളുടെ അഭാവംമൂലമാണു പ്രതികളെ വെറുതെവിട്ടത്. എന്നാല്‍ തെളിവു നശിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുത്തിട്ടില്ല. തെൡവുകള്‍ നശിപ്പിക്കുന്നതിനു വേണ്ടി പ്രതികള്‍ക്കു സംരക്ഷണം നല്‍കിയത് അധികാരികളാണെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ ഗോവ പോലിസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സാംസണ്‍ ഡിസൂസ, പ്ലാസിഡോ കാര്‍വാല്‍ഹൊ എന്നിവര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക