|    Oct 18 Thu, 2018 7:05 am
FLASH NEWS
Home   >  Kerala   >  

സ്‌കാനിയ ബസ് അപകടം : ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

Published : 1st May 2017 | Posted By: G.A.G

തിരുവനന്തപുരം : ആറ്റിങ്ങലില്‍ കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ നെടുമങ്ങാട് മന്നൂര്‍ക്കോണം സ്വദേശി ഷിനു(35) ന്യൂമോണിയാ ബാധയെ തുടര്‍ന്ന് മരണമടഞ്ഞു.
ആറ്റിങ്ങലിന് സമീപം പൂവന്‍പാറയിലായിരുന്നു ഒരാഴ്ച മുന്‍പ് അപകടമുണ്ടായത്.  കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
രാവിലെ 5.30ഓടെയാണ് അപകടം. സീബ്രാലൈനിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബസ് ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷിനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഏതാനും യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss